ബാബർ അസം വിരാട് കോഹ്ലിയെ പോലെ ഒരു മാച്ച് വിന്നർ ആകണം എന്നായിരുന്നു തന്റെ ആഗ്രഹം – അഫ്രീദി

Newsroom

Picsart 24 06 16 01 16 39 088
Download the Fanport app now!
Appstore Badge
Google Play Badge 1

ബാബർ അസം കോഹ്ലിയെ പോലെ ഒരു മാച്ച് വിന്നറായി മാറണം എന്നായിരുന്നു എന്നും തന്റെ ആഗ്രഹം എന്ന് മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദി. ഈ ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനങ്ങളെ കുറിച്ച് പ്രതികരിക്കുക ആയിരുന്നു അഫ്രീദി. യുഎസ്എയോടുൻ ഇന്ത്യയോടും തോറ്റ പാകിസ്ഥാൻ ഇപ്പോൾ ലോകകപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്.

“സോഷ്യൽ മീഡിയയിലെ സഹ ക്രിക്കറ്റ് പ്രേമികൾ ബാബറിൻ്റെ ക്യാപ്റ്റൻസിയെ വിമർശിക്കുന്നുണ്ട് അത് ശരിയാണ്. പക്ഷേ അദ്ദേഹത്തെ പോലുള്ള സ്ഥിരതയുള്ള കളിക്കാർ പാകിസ്ഥാൻ ക്രിക്കറ്റിൽ വിരളമാണ്. ബാബറിൻ്റെ വ്യക്തിഗത പ്രകടനങ്ങൾ മികച്ചതായിരുന്നു. അതെ, അദ്ദേഹത്തിന് ലോകകപ്പിൽ പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്.” അഫ്രീദി പറഞ്ഞു.

“വിരാട് കോഹ്‌ലിയെക്കുറിച്ച് നമ്മൾ സംസാരിക്കുന്നത് പോലെ ബാബർ ഒരു മാച്ച്‌വിന്നറായി ഉയർന്നുവരുന്നത് കാണാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ആദ്യ ദിവസം മുതൽ അദ്ദേഹം ഒരു മാച്ച്‌വിന്നർ ആയിരുന്നില്ല.”അഫ്രീദി പറഞ്ഞു.