കരിയറുകള്‍ ഒരു നോക്ക്ഔട്ട് മത്സരങ്ങളാൽ നിര്‍വചിക്കപ്പെടുന്നതല്ല – രോഹിത് ശര്‍മ്മ

Sports Correspondent

Rohit 22 10 27 13 45 29 877
Download the Fanport app now!
Appstore Badge
Google Play Badge 1

നോക്ക്ഔട്ട് മത്സരങ്ങളാൽ നിര്‍വചിക്കപ്പെടേണ്ട ഒന്നല്ല കരിയറുകള്‍ എന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനൽ മത്സരത്തിന് മുമ്പായിരുന്നു രോഹിത്തിന്റെ പരാമര്‍ശം.

നോക്ക്ഔട്ട് മത്സരങ്ങള്‍ ഏറെ പ്രാധാന്യമുള്ളവയാണ്. ആ മത്സരങ്ങളിൽ ഫ്രീ ആയിട്ട് കളിക്കുവാന്‍ ആണ് താരങ്ങളോടുള്ള നിര്‍ദ്ദേശം എന്നും നോക്ക്ഔട്ട് മത്സരങ്ങളിൽ ഒരവസരം മാത്രമേ ലഭിയ്ക്കൂ എന്നതാണ് വലിയ ചലഞ്ച് എന്നും രോഹിത് പറഞ്ഞു.

അതിനാൽ തന്നെ ആ ഒരു അവസരത്തിലെ പരാജയം അല്ല കളിക്കാരുടെ കരിയര്‍ നിശ്ചയിക്കുന്നതെന്നും രോഹിത് പറഞ്ഞു. ഒരു വര്‍ഷം ഈ താരങ്ങളെല്ലാം നടത്തിയ പ്രയത്നങ്ങള്‍ പരിഗണിച്ച് തന്നെയായിരിക്കും ഈ തീരുമാനങ്ങള്‍ എന്നും രോഹിത് കൂട്ടിചേര്‍ത്തു.