ലോകകപ്പിനായി ആദ്യ ഇന്ത്യൻ സംഘം ഇന്ന് അമേരിക്കയിലേക്ക് പുറപ്പെടും

Newsroom

Picsart 24 05 23 16 41 02 545
Download the Fanport app now!
Appstore Badge
Google Play Badge 1

അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിന് ആയുള്ള ആദ്യ ഇന്ത്യൻ ടീം സംഘം ഇന്ന് രാത്രി പുറപ്പെടും. അമേരിക്കയിൽ വെച്ചാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത്. ഐപിഎല്ലിൽ പ്ലേ ഓഫിൽ എത്താത്ത ടീമുകളിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങളാണ് ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കുക. ചൊവ്വാഴ്ച ആകും ബാക്കി താരങ്ങൾ അമേരിക്കയിലേക്ക് പോകുക.

ഇന്ത്യ 23 11 19 21 48 21 034

ലോകകപ്പ് സ്ക്വാഡിൽ ഉള്ള ആരും ഐ പി എൽ ഫൈനലിൽ എത്തിയിട്ടില്ല. റിസേർവ്സിന് ഒപ്പം ഉള്ള റിങ്കു മാത്രമാണ് ഫൈനലിൽ എത്തിയ ലോകകപ്പിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യേണ്ടതുള്ള താരം. ഇന്ന് രോഹിത് ശർമ്മ, ബുമ്ര, സൂര്യകുമാർ, ഹാർദിക് പാണ്ഡ്യ എന്നി തുടങ്ങി പ്രധാന താരങ്ങൾ എല്ലാം യാത്ര തിരിക്കും.

സഞ്ജു സാംസൺ, ചാഹൽ, ജയ്സ്വാൾ, കോഹ്ലി എന്നിവരെല്ലാം തിങ്കളാഴ്ച രാത്രിയീ ചൊവ്വാഴ്ചയോ ആകും അമേരിക്കയിലേക്ക് തിരിക്കുക. ഒരു സന്നാഹ മത്സരം മാത്രമെ ഇന്ത്യ ലോകകപ്പിനു മുന്നേ കളിക്കുന്നുള്ളൂ. ജൂൺ ആദ്യവാരമാണ് ലോകകപ്പ് തുടങ്ങുന്നത്.