ഇന്ന് ഇന്ത്യ സൂപ്പർ 8ൽ അഫ്ഗാനെതിരെ!! ജയം നിർണായകം

Newsroom

Picsart 24 06 19 22 24 41 381
Download the Fanport app now!
Appstore Badge
Google Play Badge 1

ടി ട്വന്റി ലോകകപ്പിൽ ഇന്ന് ഇന്ത്യയുടെ സൂപ്പർ 8 പോരാട്ടങ്ങൾ ആരംഭിക്കും. ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെയാണ് നേരിടുക. ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കുക. കളി തൽസമയം ഹോട് സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാനാകും.

ഇന്ത്യ 24 06 19 22 24 54 710

സൂപ്പർ 8ൽ ഇന്ത്യക്ക് ഒപ്പമുള്ളത് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഓസ്ട്രേലിയമാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് സെമിഫൈനലിലേക്ക് മുന്നേറാം. അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും എളുപ്പത്തിൽ തോൽപ്പിക്കാൻ ആകുമെന്ന് തന്നെ ആകും ഇന്ത്യയുടെ പ്രതീക്ഷ.

ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങൾ കളിച്ച ന്യൂയോർക്ക് പിച്ചിൽ നിന്ന് ഏറെ വ്യത്യാസമുള്ള ബാർബഡോസയിലെ പിച്ചിലാണ് ഇന്ന് മത്സരം നടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ബാറ്റർമാർക്ക് ഫോമിലേക്ക് തിരികെയെത്താൻ ആകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ബോളർമാരുടെ മികവിൽ ആയിരുന്നു മത്സരങ്ങൾ ജയിച്ചത്. അഫ്ഗാനിസ്ഥാനും അവരുടെ ബൗളിംഗ് മികവുകൊണ്ടാണ് സൂപ്പർ 8ലേക്ക് എത്തിയത്.

ഇന്ന് ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല. എന്നാൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് ഇന്നലെ പരിശീലനം നടത്തിയില്ല. പക്ഷെ പന്ത് പരിക്ക് കൊണ്ടാണോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ പരിശീലനം നടത്താതിരുന്നത് എന്നത് വ്യക്തമല്ല. പന്ത് ഇല്ല എങ്കിൽ സഞ്ജു സാംസൺ പകരക്കാരനാകും. ഇന്ന് ഒരു പേസ് ബോളറെ ഒഴിവാക്കി പകരം ഒരു സ്പിന്നിനെ അധികം ഇന്ത്യ കളിപ്പിക്കാൻ സാധ്യതയുണ്ട്.