ഒന്നോ രണ്ടോ ഓവറുകള്‍ എറിയാവുന്ന നിലയിലേക്ക് ഹാര്‍ദ്ദിക് മെച്ചപ്പെട്ട് വരുന്നു – വിരാട് കോഹ്‍ലി

Sports Correspondent

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഫിസിക്കൽ ഫിറ്റ്നെസ്സ് മെച്ചപ്പെട്ട് വരികയാണെന്നും ടി20 ലോകകപ്പിന്റെ അവസാന ഘട്ടത്തില്‍ എങ്കിലും താരത്തിന് ഒന്നോ രണ്ടോ ഓവര്‍ എറിയാവുന്ന സ്ഥിതിയിലേക്ക് പുരോഗതി കൈവരിക്കാനാകുമെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി.

പാണ്ഡ്യ 6ാം നമ്പറിൽ ബാറ്റ്സ്മാനായി മാത്രം കളിക്കുന്നത് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുവെന്ന തരത്തിൽ ചര്‍ച്ചകള്‍ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് കോഹ്‍ലി ഈ വിഷയത്തിന്മേല്‍ കൂടുതൽ പ്രതികരണവുമായി എത്തിയത്.

ഇന്ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ടൂര്‍ണ്ണമെന്റ് പുരോഗമിക്കുമ്പോള്‍ ഹാര്‍ദ്ദിക്കിന്റെ ബൗളിംഗ് സേവനവും ടീമിന് ഉറപ്പാക്കാനാകുമെന്നാണ് കോഹ്‍ലി പറഞ്ഞത്.