കരിം ജനത് എറിഞ്ഞ 19ാം ഓവറിന് മുമ്പ് 12 പന്തിൽ 24 റൺസായിരുന്നു പാക്കിസ്ഥാന് വിജയിക്കുവാന്‍ വേണ്ടിയിരുന്നത്. എന്നാൽ കരിം ജനത് എറിഞ്ഞ ആ ഓവറിൽ തന്നെ 20-25 റൺസ് നേടുവാനാകുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നാണ് പാക്കിസ്ഥാന്റെ വിജയശില്പിയും മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ചും ആയി മാറിയ ആസിഫ് അലി പറഞ്ഞത്.
ഷൊയ്ബ് മാലിക്കിനോട് താന്‍ പറഞ്ഞത് അവസാന ഓവറിൽ 24 റൺസ് വന്നാലും നമുക്ക് അടിച്ചെടുക്കാമെന്നാണ്. ഗ്രൗണ്ടിന്റെ ഈ വശത്ത് നിന്ന് മത്സരത്തിൽ റൺസ് വാരിക്കൂട്ടാമെന്ന വിശ്വാസം തനിക്കുണ്ടെന്നും ഷൊയ്ബ് മാലിക്ക് പുറത്താകുന്നതിന് മുമ്പ് താന്‍ അതാണ് അദ്ദേഹത്തോടും പറഞ്ഞതെന്നും ആസിഫ് അലി വ്യക്തമാക്കി.
താന്‍ മത്സരത്തിന്റെ സാഹചര്യം നോക്കിയാണ് ഏത് ബൗളര്‍ക്കെതിരെ റൺസ് കണ്ടെത്തണമെന്നത് നിശ്ചയിക്കുന്നതെന്നും ആസിഫ് പറഞ്ഞു.