ഈ വര്‍ഷം രണ്ട് ടെസ്റ്റുകള്‍ക്കായി വെസ്റ്റിന്‍ഡീസ് ശ്രീലങ്കയിലേക്ക്

Westindies

ടി20 ലോകകപ്പ് അവസാനിച്ച ശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായി വെസ്റ്റിന്‍ഡീസ് ശ്രീലങ്കയിലേക്ക് എത്തും. നവംബര്‍ – ‍ഡിസംബര്‍ മാസങ്ങളിലായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ടെസ്റ്റ് പരമ്പര അരങ്ങേറുക. നവംബര്‍ 10ന് വിന്‍ഡീസിലെത്തുന്ന ടെസ്റ്റ് സംഘം കൊളംബോയിൽ നവംബര്‍ 14ന് ആദ്യ സന്നാഹ മത്സരത്തിൽ കളിക്കും.

നവംബര്‍ 21ന് ആദ്യ ടെസ്റ്റും നവംബര്‍ 29ന് രണ്ടാം ടെസ്റ്റും നടക്കും. ഇരു മത്സരങ്ങളും ഗോളിലാണ് നടക്കുക. കഴിഞ്ഞ ഡബ്ല്യുടിസി ചാമ്പ്യന്‍ഷിപ്പിൽ ശ്രീലങ്കയും വിന്‍ഡീസും ഏഴും എട്ടും സ്ഥാനങ്ങളിലാണ് അവസാനിച്ചത്.

Previous articleപ്രീമിയർ ലീഗിൽ വിജയം തുടരാൻ ആഴ്‌സണലും ലെസ്റ്ററും ഇന്ന് നേർക്കുനേർ
Next articleകരീം ജനതിനെതിരെ ഒരോവറിൽ 20-25 റൺസ് നേടുവാനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടായിരുന്നു – ആസിഫ് അലി