ഒലെയെ വിശ്വസിച്ച് വീണ്ടും യുണൈറ്റഡ് ഇറങ്ങുന്നു

20211030 105108

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും ഒലെയെ വിശ്വസിച്ച് ഇറങ്ങുകയാണ്. കരുത്തരായ സ്പർസിനെ ലണ്ടണിൽ വെച്ച് നേരിടുമ്പോൾ യുണൈറ്റഡിന് വിജയിക്കുക അല്ലാതെ നിർവാഹമില്ല. അവസാന കുറച്ചു കാലമായി ദയനീയ പ്രകടനങ്ങൾ പതിവു കഥയാക്കിയ യുണൈറ്റഡ് കഴിഞ്ഞ ആഴ്ചയോടെ അവരുടെ ഏറ്റവും നിലവാരം കുറഞ്ഞ അവസ്ഥയിലേക്ക് എത്തിയിരുന്നു. സ്വന്തം ഗ്രൗണ്ടിൽ ലിവർപൂളിനെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ പരാജയം. ഈ തോൽവിയോടെ ഒലെയുടെ ജോലി ഇല്ലാതാകും എന്നാണ് കരുതിയത് എങ്കിലും ഇപ്പോഴും ഒലെയെ വിശ്വസിച്ച് മുന്നേറുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഇന്ന് രാത്രി പത്ത് മണിക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പർസ് പോരാട്ടം. യുണൈറ്റഡ് ഇന്ന് വലിയ മാറ്റങ്ങളുമായി ഇറങ്ങാൻ ആണ് സാധ്യത. വരാനെ ആദ്യ ഇലവനിൽ എത്താനും ഫോമിൽ ഇല്ലാത്ത ക്യാപ്റ്റൻ മഗ്വയർ പുറത്താകാനും സാധ്യത ഉണ്ട്. ഒലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വരെ ബെഞ്ച് ചെയ്യാൻ ഇന്ന് സാധ്യത ഉണ്ട്. മറുവശത്ത് ഉള്ള സ്പർസും അത്ര ഫോമിൽ അല്ല. നുനോയുടെ കീഴിൽ ഇതുവരെ താളം കണ്ടെത്താൻ ആവാത്ത സ്പർസ് ഇന്ന് യുണൈറ്റഡിനെ തോൽപ്പിച്ച് ആദ്യ നാലിലേക്ക് മുന്നേറാൻ ആകും ശ്രമിക്കുക.

Previous articleകരീം ജനതിനെതിരെ ഒരോവറിൽ 20-25 റൺസ് നേടുവാനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടായിരുന്നു – ആസിഫ് അലി
Next articleബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചു, വീനിഷ്യസിന് അവസരമില്ല, കൗട്ടീനോ ടീമിൽ