ടി ട്വന്റി ലോകകപ്പിൽ ഓസ്ട്രേലിയ ഇന്ന് സ്കോട്ലൻഡിനെ തോൽപ്പിച്ചു. അതോടെ ഇംഗ്ലണ്ട് സൂപ്പർ 8 യോഗ്യത ഉറപ്പിച്ചു. ഇന്ന് സ്കോട്ട്ലാൻഡിന് വിജയിച്ചാൽ മാത്രമേ സൂപ്പർ 8 യോഗ്യത നേടാൻ ആകുമായിരുന്നുള്ളൂ. ഇന്ന് ഓസ്ട്രേലിയയീട് പരാജയപ്പെട്ടതോടെ മോശം നെറ്റ് റൺറേറ്റ് കാരണം സ്കോട്ലൻഡ് ഇംഗ്ലണ്ടിന് പിറകിലായാണ് ഫിനിഷ് ചെയ്തത്.
ഈ ഗ്രൂപ്പിൽ നിന്ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും ആണ് സൂപ്പർ 8ന് യോഗ്യത നേടിയത്. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് 41 റൺസിന് നമീബിയയെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് ആദ്യം ബാറ്റു ചെയ്ത സ്കോട്ട്‌ലൻഡ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിന് 180 റൺസ് എടുത്തിരുന്നു. അറുപത് റൺസ് എടുത്ത ബ്രാൻഡൻ മക്മുല്ലനും 42 റൺസ് എടുത്ത ബെരിങ്ടണുമാണ് സ്കോട്ട്ലാൻഡിനായി തിളങ്ങിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ രണ്ട് പന്ത് മാത്രം ശേഷിക്കെ ആണ് വിജയത്തിൽ എത്തിയത്. ഓപ്പണർ ട്രാവിസ് ഹെഡ് 68 റൺസുമായി ഓസ്ട്രേലിയയുടെ ടോപ് സ്കോറർ ആയി. എന്നാൽ 29 പന്തിൽ 59 റൺസ് അടിച്ച സ്റ്റോയിനിസ് ആണ് ഓസ്ട്രേലിയയുടെ യഥാർത്ഥ വിജയ് ശില്പി ആയി മാറിയത്.