ടി20 ലോകകപ്പിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സ്കോട്‍ലാന്‍ഡിനെതിരെയുള്ള 190/4 എന്ന സ്കോര്‍ അഫ്ഗാനിസ്ഥാന്റെ ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീം നജീബുള്ള സദ്രാന്‍(59), ഹസ്രത്തുള്ള സാസായി(44), റഹ്മാനുള്ള ഗുര്‍ബാസ്(46) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ മികവിലാണ് ഈ സ്കോര്‍ നേടിയത്.

2016ൽ സിംബാബ്‍വേയ്ക്കെതിരെ നാഗ്പ്പൂരിൽ 186/6 എന്ന സ്കോറായിരുന്നു ഇതിന് മുമ്പ് അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച സ്കോര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 172 റൺസ്, സ്കോട്‍ലാന്‍ഡിനെതിരെ 170/5 എന്നിങ്ങനെയായിരുന്നു 2016ൽ ടി20 അരങ്ങേറ്റം നടത്തിയ അഫ്ഗാനിസ്ഥാന്റെ ബാറ്റിംഗ് നേട്ടങ്ങള്‍.