സമരവിക്രമ തിളങ്ങി, ശ്രീലങ്കയ്ക്ക് ലോകകപ്പിലെ ആദ്യ വിജയം

Newsroom

Picsart 23 10 21 18 26 36 545
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്ക് ഈ ലോകകപ്പികലെ ആദ്യ വിജയം. ഇന്ന് നടന്ന് മത്സരത്തിൽ നെതർലാന്റ്സിനെ നേരിട്ട ശ്രീലങ്ക 5 വിക്കറ്റിന്റെ വിജയമാണ് നേടിയത്. നെതർലന്റ്സ് ഉയർത്തിയ 263 എന്ന വിജയ ലക്ഷ്യം 47ആം ഓവറിലേക്ക് 5 വിക്കറ്റ് നഷ്ടത്തിൽ ശ്രീങ്ക മറികടന്നു. സമരവിക്രമ 91 റൺസുമായി ടോപ് സ്കോറർ ആയി.

Picsart 23 10 21 18 26 56 970

സമരവിക്രമ 107 പന്തിൽ നിന്ന് ആണ് 91 റൺസ് എടുത്തത്‌. 7 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. നിസ്സങ്ക 54 റൺസും അസലങ്ക 44 റൺസും എടുത്ത് വിജയത്തിൽ മികച്ച സംഭാവന ചെയ്തു. ആര്യൻ ദത്ത 3 വിക്കറ്റുമായി നെതർലൻഡ്സിനായി തിളങ്ങി‌.

നേരത്തെ ആദ്യം ബാറ്റു ചെയ്ത നെതർലന്റ്സ് 79 റൺസ് നേടിയ എംഗിൽബ്രെചിന്റെയും 59 റൺസ് നേടിയ വാൻ ബീമിന്റെയും മികവിലാണ് 262 എന്ന സ്കോർ ഉയർത്തിയത്.