ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് കമന്ററി ബോക്സിൽ അരങ്ങേറ്റം. ലോകകപ്പിൽ ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക മത്സരത്തിലൂടെയാവും സച്ചിൻ ടെണ്ടുൽക്കർ തന്റെ കമന്ററി കരിയറിന് തുടക്കമിടുക. “സച്ചിൻ ഓപ്പൺസ് എഗൈൻ” എന്ന സെഗ്‌മെന്റിലാണ് സച്ചിൻ രംഗത്ത് വരുക. സ്റ്റാർ സ്പോർട്സ് ചാനലിലാണ് സച്ചിൻ തന്റെ കമന്ററി അരങ്ങേറ്റം നടത്തുന്നത്.
6 ലോകകപ്പുകൾ കളിച്ച സച്ചിൻ 2278 റൺസും നേടിയിട്ടുണ്ട്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് റെക്കോർഡ് ഇപ്പോഴും സച്ചിന് തന്നെയാണ്. 2003 ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്ന് സച്ചിൻ 673 റൺസ് നേടിയിരുന്നു. 2013ലാണ് സച്ചിൻ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ലോക്കപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയും അർദ്ധ സെഞ്ചുറിയും നേടിയ റെക്കോർഡും സച്ചിനാണ്. ലോകകപ്പിൽ സച്ചിന് 6 സെഞ്ചുറിയും 21 സെഞ്ചുറികളുമുണ്ട്.