പാകിസ്താന് സെമി പ്രതീക്ഷ ഇപ്പോഴും ഉണ്ട് എന്ന് ബാബർ

Newsroom

Picsart 23 09 15 01 53 02 922
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്ക മത്സരം ആണ് പാകിസ്താനിൽ നിന്ന് സെമി ഫൈനൽ യോഗ്യത അകലാൻ കാരണം എന്ന് ബാബർ അസം. ഞങ്ങൾ ആ മത്സരം ജയിക്കണമായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ, ഞങ്ങൾ ആ കളി വിജയിച്ചില്ല, അതിനാലാണ് ഞങ്ങൾ ഈ ഘട്ടത്തിൽ നിൽക്കുന്നത്. ബാബർ പറഞ്ഞു.

ബാബർ 171139

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ പാകിസ്താൻ വിജയത്തിന് അടുത്ത് എത്തി എങ്കിലും അവസാനം ദക്ഷിണാഫ്രിക്ക 271 റൺസ് ചെയ്സ് ചെയ്ത് വിജയിക്ക ആയിരുന്നു‌. ഇപ്പോൾ പാകിസ്ഥാൻ ഒരു അത്ഭുതം നടന്നാൽ മാത്രമെ സെയിൽ എത്തൂ എന്ന സ്ഥിതിയിൽ ആണുള്ളത്. എങ്കിലും സെമി പ്രതീക്ഷ ഉണ്ട് എന്ന് ബാബർ പറഞ്ഞു.

“നോക്കൂ, എല്ലായ്‌പ്പോഴും പ്രതീക്ഷ ഉണ്ടായിരിക്കണം. ഏത് ഘട്ടത്തിലും, നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും, നിങ്ങൾക്ക് നല്ല പ്രതീക്ഷ ഉണ്ടായിരിക്കണം, ഞാൻ അതിൽ ഉറച്ചു വിശ്വസിക്കുന്നു,” ബാബർ പറഞ്ഞു. ഫഖർ സമാൻ 30 ഓവറുകൾ നിക്കുക ആണെങ്കിൽ തങ്ങൾക്ക് വലിയ സ്കോർ നേടാൻ ആകും. റൺ റേറ്റ് ഉയർത്താനുള്ള സാധ്യതകൾ എല്ലാം ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. ബാബർ പറഞ്ഞു.

പാകിസ്താന്റെ ഈ ലോകകപ്പിലെ പിഴവുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. “ഇത് ബൗളിംഗിന്റെയോ ഫീൽഡിംഗിന്റെയോ ബാറ്റിംഗിന്റെയോ തെറ്റാണെന്ന് നിങ്ങൾക്ക് പറയാനാവില്ല. ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് പലതും എക്സിക്യൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഞങ്ങൾ ഇതിൽ നിന്ന് പഠിക്കാൻ ശ്രമിക്കും, മുഴുവൻ ടീമും തെറ്റുകളിൽ നിന്ന് പഠിക്കണമെന്ന് ഞാൻ കരുതുന്നു.” ബാബർ അസം പറഞ്ഞു.