സ്റ്റേഡിയത്തിലെ ലൈറ്റ് ഷോ കളിക്കാർക്ക് പ്രയാസമുണ്ടാക്കുന്നു എന്ന് മാക്സ്‌വെൽ

Newsroom

ലോകകപ്പിൽ മത്സരത്തിന് ഇടയിൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലൈറ്റ് ഷോ വളരെ മോശം ആശയമാണെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാക്സ്‌വെൽ. ഇന്നലെ നെതർലന്റ്സിന് എതിരായ മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു മാക്സ്‌വെൽ. മുമ്പ് ബിഗ് ബാഷിലും ലൈറ്റ് ഷോ ഉണ്ടായിരുന്നു എന്നും അത് തന്നെ മോശമായി ബാധിച്ചിരുന്നു എന്നും മാക്സ്‌വെൽ പറഞ്ഞു.

മാക്സ്‌വെൽ 23 10 26 12 07 08 844

“ഒരു ബിഗ് ബാഷ് മത്സരത്തിനിടെ പെർത്ത് സ്റ്റേഡിയത്തിൽ നടന്ന ലൈറ്റ് ഷോ അന്ന് എനിക്ക് തലവേദന വരുത്തി, എന്റെ കണ്ണുകൾക്ക് വീണ്ടും ശ്രദ്ധ ലഭിക്കാൻ കുറച്ച് സമയമെടുത്തു,” മാക്സ്വെൽ പറഞ്ഞു.

“ഇത് നിങ്ങളുടെ കണ്ണുകളെ കാര്യമായി ബാധിക്കും. ക്രിക്കറ്റ് കളിക്കാരെ സംബന്ധിച്ചടുത്തോളൻ ഏറ്റവും മോശമായ ആശയമാണ് ഇത് എന്ന് ഞാൻ കരുതുന്നു, ലൈറ്റ് ഷോയ്ക്ക് ശേഷം എന്റെ കണ്ണുകൾ വീണ്ടും ശരിരായ നിലയിൽ ആകാൻ സമയം എടുക്കുന്നു.” മാക്സ്‌വെൽ പറഞ്ഞു

“അതിനാൽ, എനിക്ക് കഴിയുന്നത്ര മറച്ചുവെക്കാൻ ലൈറ്റ് ഷോയെ അവഗണിക്കാനും ആണ് ഞാൻ ശ്രമിക്കുന്നത്. ആരാധകർക്ക് ഇത് മികച്ച കാര്യമാകാം, പക്ഷേ കളിക്കാർക്ക് ഇത് നല്ലതല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.