ഐ പി എൽ 2024 ലേലം, ദുബായ് വേദിയാകും

Newsroom

Picsart 23 10 26 14 50 58 717
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എൽ 2024 ലേലം ദുബായിൽ നടന്നേക്കും എന്ന് റിപ്പോർട്ടുകൾ ‌ ഡിസംവറിൽ ആകും ലേലം നടക്കുക. ഔദ്യോഗികമായി വേദിയോ തീയതിയോ ബി സി സി ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ 15 നും 19 നും ഇടയിൽ രണ്ട് ദിവസങ്ങളിലായി ലേലം നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഫ്രാഞ്ചൈസികൾക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഈ മാസം തന്നെ നൽകും.

ഐ പി എൽ  23 05 30 03 10 07 232

കഴിഞ്ഞ ഐ‌പി‌എൽ ലേലം കൊച്ചിയിൽ വെച്ചായിരുന്നു നടന്നത്. ഡബ്ല്യുപിഎൽ 2024 ലേലം ഡിസംബർ 9ന് നടത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഡബ്ല്യുപിഎൽ ലേലത്തിനുള്ള വേദി അന്തിമമായിട്ടില്ലെങ്കിലും അത് ഇന്ത്യയിൽ ആയിരിക്കാനാണ് സാധ്യത.