ഇംഗ്ലണ്ടിൽ കിരീടം നേടാനുറപ്പിച്ച് ഇറങ്ങുന്ന ഇന്ത്യൻ ടീം സമ്പൂർണമാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. അത് കൊണ്ട് തന്നെ ഈ ലോകകപ്പിൽ കിരീടം നേടാൻ ഇന്ത്യക്ക് സാധ്യതയുണ്ടെന്നും നാസർ ഹുസൈൻ പറഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് മികച്ച താരങ്ങൾ ഉള്ളത് അവരെ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ളവരുടെ കൂട്ടത്തിൽ പെടുത്തുന്നു എന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.
ഇന്ത്യക്ക് നിലവിൽ ലോകത്തിലെ മികച്ച ബാറ്റ്സ്മാനായ വിരാട് കോഹ്‌ലിയുടെ സാന്നിദ്ധ്യം ഉണ്ടെന്നും രോഹിത് ശർമയെപോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന താരങ്ങൾ കോഹ്‌ലിക്ക് പിന്തുണ നൽകാൻ ഉണ്ടെന്നും നാസർ ഹുസൈൻ പറഞ്ഞു. എം.എസ് ധോണിയെ പോലെ ഒരു ഫിനിഷർ ഉള്ള ഇന്ത്യയുടെ ബൗളിംഗ് നിരയും മികച്ചതാണ്. ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും മികച്ച ബൗളർമാരാണെന്നും ഇന്ത്യ ഒരു താരത്തെ ആശ്രയിച്ചല്ല ഇപ്പോൾ കളിക്കുന്നതെന്നും നാസർ ഹുസൈൻ പറഞ്ഞു.
പവർ പ്ലേയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ രോഹിത് ശർമ്മക്കും ശിഖർ ധവാനും സാധിക്കുന്നുണ്ടെന്നും നാസർ ഹുസൈൻ പറഞ്ഞു. ജൂൺ 5ന് സൗത്ത് ആഫ്രിക്കക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം