ഇംഗ്ലണ്ടിൽ ട്രെബിൾ നേടുന്നത് ചാമ്പ്യൻസ് ലീഗ് നേടുന്നതിനേക്കാൾ ദുഷ്കരമെന്ന് ഗ്വാർഡിയോള

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിൽ ഡൊമസ്റ്റിക് ട്രെബിൾ നേടുന്നത് ചാമ്പ്യൻസ് ലീഗ് നേടുന്നതിനേക്കാൾ ദുഷ്കരമാണെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. വാട്ഫോർഡിനെ തകർത്ത് എഫ്.എ കപ്പ് കിരീടം നേടി ട്രെബിൾ സ്വന്തമാക്കിയതിന് ശേഷമായിരുന്നു സിറ്റി പരിശീലകന്റെ പ്രതികരണം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലിവർപൂളിനെ മറികടന്ന് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പിൽ ടൈ ബ്രേക്കറിൽ ചെൽസിയെ തോൽപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ഈ വർഷത്തെ കമ്മ്യൂണിറ്റി ഷീൽഡും മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയായിരുന്നു.

വാട്ഫോർഡിനെ തോൽപ്പിച്ച് ഇംഗ്ലീഷ് ഡൊമസ്റ്റിക് ട്രെബിൾ നേടിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമായി മാഞ്ചസ്റ്റർ സിറ്റി മാറിയിരുന്നു. കൂടാതെ ഒരു സീസണിൽ 50 ജയങ്ങൾ മാഞ്ചസ്റ്റർ സിറ്റി ഇന്നലത്തെ വിജയത്തോടെ സ്വന്തമാക്കി. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ 100 പോയിന്റ് നേട്ടം കൈവരിച്ച മാഞ്ചസ്റ്റർ സിറ്റി ഈ കൊല്ലം 98 പോയിന്റ് നേടിയിരുന്നു. ഈ വർഷത്തെ പോലെ അടുത്ത വർഷവും തങ്ങളുടെ പ്രകടനം നിലനിർത്തുമെന്നും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞു.