ഇന്ത്യക്ക് ലോകകപ്പ് വിജയിക്കാനുള്ള സ്ക്വാഡ് ഉണ്ടെന്ന് ടോം മൂഡി

Newsroom

ഇന്ത്യ പ്രഖ്യാപിച്ച 15 അംഗ ടീമിന് ലോകകപ്പ് വിജയിക്കാനുള്ള കഴിവ് ഉണ്ടെന്ന് ടോം മൂഡി. “അവർക്ക് ലോകകപ്പ് ജയിക്കാൻ പര്യാപ്തമായ ഒരു ടീം ഉണ്ടെന്ന് ഞാൻ കരുതുന്നു. ഇന്ത്യയിലാണ് കളി നടക്കുന്നത് എന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമായിരിക്കും എന്ന് ഞാൻ കരുതുന്നു” ടോം മൂഡി പറഞ്ഞു.

Mohammed Shami India England

“എന്നാൽ ഇന്ത്യക്ക് ബുംറയുടെയും ഷമിയുടെയും ഫിറ്റ്നസ് പ്രധാനമാണ്. ഇരുവരും ഉയർന്ന നിലവാരമുള്ള ന്യൂബോൾ ബൗളർമാരാണ്,” മൂഡി പറഞ്ഞു.”ഇവരുടെ ഫിറ്റ്‌നസിനെ ആശ്രയിച്ചാണ് ഇന്ത്യയുടെ വിജയസാധ്യത എന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് ഉയർന്ന നിലവാരമുണ്ട്, മാത്രമല്ല ഗെയിമിനെ നേരത്തെ സ്വാധീനിക്കുകയും ഇന്നിംഗ്‌സ് നന്നായി അവസാനിപ്പിക്കാനും ബുമ്രയുടെയും ഷമിയുടെയും സ്പെല്ലുകൾക്ക് ആകും” മൂഡി പറഞ്ഞു.

“ഇന്ത്യയ്ക്ക് അവരുടെ പ്രധാന കളിക്കാർ, പ്രത്യേകിച്ച് അവരുടെ ബൗളർമാർ, ഫിറ്റാണെന്ന് ഉറപ്പാക്കണം”മൂഡി കൂട്ടിച്ചേർത്തു.