സെമി ഫൈനലിൽ ചൈനീസ് തായ്പേയോട് പരാജയം, ഇന്ത്യയ്ക്ക് ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിൽ വെങ്കലം

Sports Correspondent

Sarathkamal
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ ടീം വിഭാഗത്തിൽ വെങ്കല മെഡലുമായി ഇന്ത്യ. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ചൈനീസ് തായ്പേയോട് ഇന്ത്യ 0-3 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു. ശരത് കമാൽ, സത്യന്‍ ജ്ഞാനശേഖരന്‍, ഹര്‍മീത് ദേശായി എന്നിവര്‍ തങ്ങളുടെ മത്സരങ്ങള്‍ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ഫൈനൽ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.

കഴിഞ്ഞ പതിപ്പിലും ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടുവാന്‍ സാധിച്ചിരുന്നു.