വില്യംസണെ പുറത്താക്കുവാനുള്ള ആ അവസരം കൈവിട്ടത്, തനിക്ക് വലിയ റോളില്ലെന്ന് ഫാഫ് ഡു പ്ലെസി

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ സ്പെല്ലിലെ അവസാന പന്തില്‍ ഇമ്രാന്‍ താഹിര്‍ കെയിന്‍ വില്യംസണിനെതിരെ വിക്കറ്റിനു പിന്നില്‍ കീപ്പര്‍ പിടിച്ചതിനു അപ്പീല്‍ ചെയ്യുമ്പോളും കീപ്പറില്‍ നിന്നോ ഇന്ന‍ര്‍ റിംഗിലെ മറ്റു താരങ്ങളില്‍ നിന്നോ യാതൊരു തരത്തിലുള്ള പിന്തുണയും താഹിറിനു ലഭിച്ചിരുന്നില്ല. മികച്ച സ്പെല്‍ പൂര്‍ത്തിയാക്കിയെങ്കിലും വിക്കറ്റ് ഇല്ലാതെയാണ് താഹിര്‍ മടങ്ങിയത്. തന്റെ പത്തോവറില്‍ വെറും 33 റണ്‍സാണ് താരം വിട്ട് നല്‍കിയത്. ലഭിക്കേണ്ട ഒരു വിക്കറ്റ്, അതും കെയിന്‍ വില്യംസണിന്റേത് ടീം റിവ്യൂ ചെയ്യാതെ കൈവിടുകയും ചെയ്തു.

സ്നിക്കോ മീറ്ററില്‍ കൃത്യമായ സ്പൈക്ക് കാണിച്ചുവെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അത് റിവ്യൂ ചെയ്യാതെ വിടുകയായിരുന്നു. എന്നാല്‍ തനിക്ക് ഈ റിവ്യൂ ചെയ്യേണ്ടെന്ന തീരുമാനത്തില്‍ വലിയ റോളില്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ പറഞ്ഞത്. താന്‍ ലോംഗ് ഓണിലാണ് ഫീല്‍ഡ് ചെയ്തിരുന്നത്, താരങ്ങളില്‍ താഹിര്‍ ഒഴികെ ആരും അപ്പീലും ചെയ്തില്ല. ബൗളര്‍മാര്‍ പൊതുവേ ഏത് അര്‍ദ്ധ അവസരങ്ങളും അപ്പീല്‍ ചെയ്യുമെന്നും എന്നാല്‍ മറ്റു താരങ്ങളാരും അങ്ങനൊരു സ്നിക്ക് കേട്ടില്ലെന്നും ഫാഫ് പറഞ്ഞു.

കാര്യമെന്തായാലും ഈ അവസരം മുതലാക്കി കെയിന്‍ വില്യംസണ്‍ തന്റെ ശതകവും ടീമിനെ വിജയത്തിലേക്കും നയിക്കുകയായിരുന്നു.