ഷെയ്ക് ഫയാസ് എ ടി കെ വിട്ടു, ഇനി മോഹൻ ബഗാനിൽ തന്നെ

യുവ മിഡ്ഫീൽഡർ ഷെയ്ക് ഫയാസ് എ ടി കെ കൊൽക്കത്ത വിട്ടു. ഇനി മോഹൻ ബഗാന്റെ മാത്രം താരമായിരിക്കും ഫയാസ്. കഴിഞ്ഞ സീസണിൽ എ ടി കെ കൊൽക്കത്തയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു ഫയസ് ബഗാനിൽ കളിച്ചത്. എന്നാൽ ആ ലോൺ അവസാനിപ്പിച്ച് സ്ഥിരകരാറിൽ തന്നെ ഫയസിനെ ബഗാൻ സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ ഐ ലീഗിൽ 13 മത്സരങ്ങളിൽ ഫയസ് ബഗാനു വേണ്ടി ഇറങ്ങിയിരുന്നു. എ ടി കെ കൊൽക്കത്തയിലേക്ക് എത്തുന്നതിനു മുമ്പും ബഗാന്റെ താരമായിരുന്നു ഫയസ്. 2017-18 സീസണിൽ ബഗാന്റെ മധ്യനിരയിൽ ഏറ്റവും മികച്ചു നിന്നത് ഫയസ് ആയിരുന്നു. മുമ്പ് മൊഹമ്മദൻ സ്പോർടിംഗിനു വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Previous articleഗ്രാന്‍ഡോം ടീമിന്റെ X-ഫാക്ടര്‍
Next articleവില്യംസണെ പുറത്താക്കുവാനുള്ള ആ അവസരം കൈവിട്ടത്, തനിക്ക് വലിയ റോളില്ലെന്ന് ഫാഫ് ഡു പ്ലെസി