താരങ്ങളെ തേടി ട്രയൽസുമായി ചെന്നൈയിൻ കേരളത്തിലേക്ക്

കേരളത്തിലെ യുവതാരങ്ങൾക്ക് ഐ എസ് എൽ ക്ലബായ ചെന്നൈയിലേക്ക് എത്താൻ അവസരം വരുന്നു. ചെന്നൈയിന്റെ റിസേർവ്സ് ടീമിലേക്ക് താരങ്ങളെ എടുക്കാൻ വേണ്ടി കേരളത്തിൽ ട്രയൽസ് നടത്തുകയാണ് ചെന്നൈയിൻ. കേരളത്തിൽ തിരുവനന്തപുരത്തും തൃക്കരിപ്പൂരിലുമാകും ട്രയൽ നടക്കുക. തിരുവനന്തപുരത്ത് ജൂൺ 22, 23 ദിവസങ്ങളിലും, തൃക്കരിപ്പൂരിൽ ജൂൺ 24, 25 ദിവസങ്ങളിലുമാകും ട്രയൽസ് നടക്കുക.

1.1.1997 നും 31-12-1999നും ഇടയിൽ ജനിച്ചവർക്ക് ട്രയൽസിൽ പങ്കെടുക്കാം. രാവിലെ 6.30നേക്ക് താരങ്ങൾ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. തൃക്കരിപ്പൂരിൽ നടക്കാവ് സിന്തറ്റിക് ഗ്രൗണ്ടിലും, തിരുവനന്തപുരത്ത് വെട്ടുകാട് സെന്റ് മേരീസ് ക്ലബിലുമായിരിക്കും ട്രയൽസ് നടക്കുക. താരങ്ങൾ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും കൊണ്ടുവരണം.

കൂടുതൽ വിവരങ്ങൾക്ക്;
8778033190, 8939060081, 8606355933

Previous articleവില്യംസണെ പുറത്താക്കുവാനുള്ള ആ അവസരം കൈവിട്ടത്, തനിക്ക് വലിയ റോളില്ലെന്ന് ഫാഫ് ഡു പ്ലെസി
Next articleടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, പരിക്ക് മാറി സ്റ്റോയിനിസ് ടീമില്‍