ലോകകപ്പ് 2023ലെ ഉദ്ഘാടന മത്സരം, ഇംഗ്ലണ്ടും ന്യൂസിലാണ്ടും നേര്‍ക്കുനേര്‍, ടോസ് അറിയാം

Sports Correspondent

Worldcup2023
Download the Fanport app now!
Appstore Badge
Google Play Badge 1

2023 ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും ഫൈനലിസ്റ്റുകളായ ന്യൂസിലാണ്ടും ഏറ്റുമുട്ടുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ന്യൂസിലാണ്ട് നായകന്‍ ടോം ലാഥം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന്റെ അഭാവത്തോടെയാണ് ഇംഗ്ലണ്ട് മത്സരത്തെ സമീപിക്കുന്നത്. ന്യൂസിലാണ്ട് നിരയിൽ ഇഷ് സോധി, കെയിന്‍ വില്യംസൺ, ലോക്കി ഫെര്‍ഗൂസൺ, ടിം സൗത്തി എന്നിവര്‍ ഇന്നത്തെ മത്സരത്തിനിറങ്ങുന്നില്ല. ബെന്‍ സ്റ്റോക്സിന് പുറമെ അറ്റ്കിന്‍സൺ, ഡേവിഡ് വില്ലി, റീസ് ടോപ്ലി എന്നിവരും ഇന്ന് ഇംഗ്ലണ്ടിനായി ഇറങ്ങുന്നില്ല.

ഇംഗ്ലണ്ട്: Jonny Bairstow, Dawid Malan, Joe Root, Harry Brook, Jos Buttler(w/c), Liam Livingstone, Moeen Ali, Sam Curran, Chris Woakes, Adil Rashid, Mark Wood

ന്യൂസിലാണ്ട്: Devon Conway, Will Young, Rachin Ravindra, Daryl Mitchell, Tom Latham(w/c), Glenn Phillips, Mark Chapman, Mitchell Santner, James Neesham, Matt Henry, Trent Boult