ഇന്നലെ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 338 റൺസ് ആണ് അടിച്ചെടുത്തത്. ഇന്ത്യൻ സ്പിന്നർമ്മാരെ കണക്കിന് പ്രഹരിച്ച ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ ചാഹലിന്റെയും കുൽദീപിന്റെയും 20 ഓവറിൽ നിന്നും അടിച്ചെടുത്തത് 160 റൺസ് ആയിരുന്നു. ഇംഗ്ലണ്ട് ഇന്നങ്സിൽ നിർണായകമായതും ഇതായിരുന്നു.
ഇതിനിടയിൽ യുസ്‌വെന്ദ്ര ചാഹൽ ഒരു മോശം റെക്കോർഡും സ്വന്തം പേരിലാക്കി. ഒരു ലോകകപ്പ് മത്സരത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം ആയിരുന്നു ഇന്നത്തേത്. 10 ഓവറിൽ വിക്കറ്റ് ഒന്നും നേടാനാവാതെ 88 റൺസ് ആണ് ചാഹൽ വഴങ്ങിയത്. ഇതോടെ ജവഗൽ ശ്രീനാഥ് വഴങ്ങിയ 87 റൺസ് ആണ് പഴങ്കതയായത്. 2003 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ 10 ഓവറിൽ വിക്കറ്റ് ഒന്നും നേടാതെ ആയിരുന്നു ശ്രീനാഥിന്റെ ഈ പ്രകടനം.