മെഹ്ദി ഹസന്റെ ഓൾറൗണ്ട് മികവ്, ബംഗ്ലാദേശ് ശ്രീലങ്കയെ തോൽപ്പിച്ചു

Newsroom

Picsart 23 09 29 22 00 06 552
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിന് മുന്നോടിയായി ഇന്ന് ഗുവഹാത്തിയിൽ നടന്ന സന്നാഹ മത്സരത്തിൽ ബംഗ്ലാദേശ് ശ്രീലങ്കയെ തോൽപ്പിച്ചു. ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ബംഗ്ലാദേശ് നേടിയത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 49.1 ഓവറിൽ 263 റൺസിന് ഓളൗട്ട് ആയിരുന്നു. 68 റൺസ് എടുത്ത നിസങ്കയും 55 റൺസ് എടുത്ത ധനഞ്ചയ ഡിസിൽവയും മാത്രമാണ് ശ്രീലങ്കൻ നിരയിൽ ബാറ്റു കൊണ്ട് തിളങ്ങിയത്.

ശ്രീലങ്ക 23 09 29 22 00 21 653

ബംഗ്ലാദേശിനായി നെഹ്ദി ഹസൻ 36 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. തൻസീം ഹസൻ, ഷൊരിഫുൾ ഇസ്ലാം, നസും അഹ്മദ്, ക്യാപ്റ്റൻ മെഹ്ഫി ഹസൻ മിറാസ് ഒരു വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ ബാറ്റു കൊണ്ടും തിളങ്ങി. മറുപടി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശ് 42 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയം നേടി.

ഓപ്പണർ തൻസീദ് ഹസൻ 84 റൺസും ലിറ്റൺ ദാസ് 61 റൺസും നേടി നല്ല തുടക്കം നൽകി. 67 റൺസ് എടുത്ത് മെഹ്ദി ഹസനും 35 റൺസ് എടുത്ത് മുഷ്ഫിഖർ റഹീമും പുറത്താകാതെ നിന്ന് വിജയം പൂർത്തിയാക്കി.