ലിസാൻഡ്രോ മാർട്ടിനസിനെ ദീർഘകാലം മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടമാകും

Newsroom

Picsart 23 09 29 20 03 59 352
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിൽ ഒരു വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്‌. അവരുടെ പ്രധാന സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനസ് ദീർഘകാലം പുറത്തുരിക്കും എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ലിസാൻഡ്രോയെ ദീർഘകാലം പുറത്തിരുത്തിയ അതേ പരിക്ക് വീണ്ടും എത്തിയതായാണ് ക്ലബിന്റെ വിശദീകരണം. എത്ര കാലം മാർട്ടിനസ് പുറത്തിരിക്കും എന്ന് ക്ലബ് അറിയിച്ചിട്ടില്ല. എന്നാൽ അടുത്ത മാസങ്ങളിൽ അർജന്റീനൻ താരം യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല എന്നാണ് ഇപ്പോഴുള്ള സൂചനകൾ.

ലിസാൻഡ്രോ 23 09 04 11 29 09 414

ഇന്റർ നാഷണൽ ബ്രേക്കിന് മുമ്പുള്ള ആഴ്സണലിന് എതിരായ മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനസിന് പരിക്കേറ്റിരുന്നു. ലിസാൻഡ്രോ പരിക്ക് സാരമല്ല എന്നാണ് ആദ്യം കരുതിയത് എങ്കിലും ഇപ്പോൾ ആ പരിക്ക് സാരമുള്ളതാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ്.

വരാനെ, ലിൻഡെലോഫ് എന്നിവരാകും ലിസാൻഡ്രോ വരുന്നത് വരെ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന സെന്റർ ബാക്ക് ഓപ്ഷൻ. മഗ്വയർ, എവാൻസ് എന്നിവരും ടീമിനൊപ്പം സെന്റർ ബാക്കുകളായി ഉണ്ട്.