ആദ്യ ജയം തേടി ഇംഗ്ലണ്ട്, ജയം തുടരുവാന്‍ ബംഗ്ലാദേശ്

Sports Correspondent

Bangladeshshakib
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് 2023ലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ബംഗ്ലാദേശും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അൽ ഹസന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Englandmen

ന്യൂസിലാണ്ടിനെതിരെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് പരാജയമായിരുന്നു ഫലം. സ്റ്റോക്സ് ഇല്ലാതെ ഇറങ്ങുന്ന ടീമിന് ഇന്ന് വിജയം നേടുവാനായാൽ മാത്രമേ സെമി സ്ഥാനം ഉറപ്പിക്കാനാകൂ. ബംഗ്ലാദേശാകട്ടേ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ മികച്ച വിജയം ആണ് നേടിയത്. ഇംഗ്ലണ്ട് നിരയിൽ റീസ് ടോപ്ലി മോയിന്‍ അലിയ്ക്ക് പകരം ടീമിലെത്തുന്നു.

ഇംഗ്ലണ്ട്: Jonny Bairstow, Dawid Malan, Joe Root, Harry Brook, Jos Buttler(w/c), Liam Livingstone, Sam Curran, Chris Woakes, Adil Rashid, Mark Wood, Reece Topley

ബംഗ്ലാദേശ്: Tanzid Hasan, Litton Das, Najmul Hossain Shanto, Shakib Al Hasan(c), Mehidy Hasan Miraz, Mushfiqur Rahim(w), Towhid Hridoy, Mahedi Hasan, Taskin Ahmed, Shoriful Islam, Mustafizur Rahman