ബംഗ്ലാദേശിനെതിരെ ഇന്ത്യ പതറുന്നു

Sports Correspondent

ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരത്തിലും മോശം തുടക്കം. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 13.3 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓപ്പണര്‍മാരെ രണ്ട് പേരെയും നഷ്ടപ്പെട്ട് 50 റണ്‍സാണ് നേടിയിട്ടുള്ളത്. വിരാട് കോഹ്‍ലി 23 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ ശിഖര്‍ ധവാനെയും(1) രോഹിത് ശര്‍മ്മയെയും(19) ആണ് ടീമിനു നഷ്ടമായിരിക്കുന്നത്.

ആദ്യ മത്സരത്തിലും ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. അന്ന് ന്യൂസിലാണ്ടിനെതിരെ 179 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്. മത്സരം 37.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കുകയായിരുന്നു.