സിംബാബ്‍വേയുടെ അയര്‍ലണ്ട് പര്യടനം ഉപേക്ഷിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജൂലൈ 3ന് ആരംഭിച്ച് 14 വരെ നടക്കേണ്ടിയിരുന്ന സിംബാബ്‍വേ വനിതകളുടെ അയര്‍ലണ്ട് പര്യടനം ഉപേക്ഷിച്ചു. സിംബാബ്‍വേ ക്രിക്കറ്റ് ഫണ്ടിംഗിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചാണ് പര്യടനം ഉപേക്ഷിച്ചിരിക്കുന്നത്. 3 വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമായിരുന്നു പര്യടനത്തില്‍ ഉണ്ടാകേണ്ടിയിരുന്നത്. വളരെ വൈകിയാണ് തങ്ങള്‍ക്ക് ഇത് സംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് അയര്‍ലണ്ട് ക്രിക്കറ്റിന്റെ വക്താക്കള്‍ അറിയിച്ചത്.

ജൂണ്‍ 30ന് അയര്‍ലണ്ടില്‍ ടീം എത്തിചേരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ടീമിനെ അയയ്ക്കാനാകില്ലെന്ന സന്ദേശമാണ് ക്രിക്കറ്റ് അയര്‍ലണ്ടിന് ലഭിച്ചത്. അതേ സമയം പുരുഷ ടീമിന്റെ പര്യടനം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.