ഇന്ത്യൻ ടീം ഇന്ന് ഇന്ത്യൻ ടീമിനെതിരെ!!!

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇന്ന് ഒരു വ്യത്യസ്തമായ മത്സരം കാണാം. ഇന്റർ കോണ്ടിനെന്റൽ കപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ ഇന്ന് പരസ്പഎഅം ഏറ്റുമുട്ടും. ഇന്ത്യൻ ക്യാമ്പിൽ ഉള്ള താരങ്ങളെ രണ്ട് ടീമുകളായി തിരിച്ച് മത്സരിപ്പിക്കാനാണ് പരിശീലകൻ സ്റ്റിമാചിന്റെ തീരുമാനം. ഇന്ന് മുംബൈയിൽ വെച്ചാകും മത്സരം നടക്കുക.

ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന ഈ പരിശീലന മത്സരം കാണാൻ ഫുട്ബോൾ ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും. മലയാളു താരങ്ങളായ അനസ് എടത്തൊടിക, സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, ജോബി ജസ്റ്റിൻ എന്നിവർ ക്യാമ്പിൽ ഉണ്ട്. ഇവരും മത്സരത്തിൽ പങ്കെടുക്കും.

Previous articleഐപിഎല്‍ അവസരം തന്നെ മെച്ചപ്പെടുത്തി, സ്പിന്‍ കളിക്കുവാന്‍ വിവിഎസ് ലക്ഷ്മണിന്റെ ഉപദേശങ്ങള്‍ ഗുണകരമായി
Next articleസിംബാബ്‍വേയുടെ അയര്‍ലണ്ട് പര്യടനം ഉപേക്ഷിച്ചു