ഫീല്‍ഡിംഗില്‍ വിന്‍ഡീസ് അമ്പേ പരാജയമായിരുന്നു

ശ്രീലങ്കയോടേറ്റ് തോല്‍വിയ്ക്ക് പ്രധാനമായ കാരണം ഫീല്‍ഡിംഗിലെ പരാജമായിരുന്നുവെന്ന് പറഞ്ഞ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. 30-40 റണ്‍സാണ് ഇന്ന് ടീം വിട്ട് നല്‍കിയത്. ശ്രീലങ്ക വലിയ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും ബൗളര്‍മാര്‍ക്ക് തിരിച്ചുവരുവാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഫീല്‍ഡിംഗില്‍ വിട്ട് നല്‍കിയ റണ്ണുകള്‍ ടീമിന് തിരിച്ചടിയായി എന്ന് ഹോള്‍ഡര്‍ പറഞ്ഞു.

വിജയിക്കുവാനാകുമെന്ന് മത്സരത്തിലുടനീളം വിശ്വാസമുണ്ടായിരുന്നുവെങ്കിലും ഫാബിയന്‍ അല്ലെന്റെ വിക്കറ്റ് തിരിച്ചടിയായി. പിന്നീടും വിജയ സാധ്യതയുണ്ടായിരുന്നുവെങ്കിലും പൂരന്‍ പുറത്തായതും ടീമിനെ പരാജയത്തിലേക്ക് തള്ളിയിട്ടുവെന്ന് ഹോള്‍ഡര്‍ പറഞ്ഞു. മറ്റ് താരങ്ങളില്‍ നിന്ന് കൂടി പിന്തുണയുണ്ടായിരുന്നുവെങ്കില്‍ കളി വിജയിക്കാനാകുമായിരുന്നുവെന്നും വിന്‍ഡീസ് നായകന്‍ വ്യക്തമാക്കി.

ടീം തുടക്കത്തിലെ തിരിച്ചടികള്‍ക്ക് ശേഷം ശക്തമായ രീതിയില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും അവസാനം കൈവിടുകയായിരുന്നു. മത്സരത്തിലെ പിച്ച് മികച്ച സ്ട്രോക്ക് പ്ലേയ്ക്ക് അനുയോജ്യമായിരുന്നുവെന്നും ബൗളര്‍മാര്‍ക്കും ബാറ്റ്സ്മാന്മാര്‍ക്കും ഒരു പോലെ തിളങ്ങുവാനുള്ള അവസരം നല്‍കിയതാണെന്നും ജേസണ്‍ അഭിപ്രായപ്പെട്ടു. അവിഷ്ക ഫെര്‍ണാണ്ടോയും നിക്കോളസ് പൂരനും ബാറ്റ് ചെയ്ത രീതി കണ്ടാല്‍ തന്നെ അതിനുള്ള തെളിവാണെന്നും ഹോള്‍ഡര്‍ സൂചിപ്പിച്ചു.

Previous article7-1ന് തോറ്റ ഗ്രൗണ്ടിൽ ബ്രസീൽ ഇറങ്ങുന്നു, ആരാധകർക്കേ സഹായിക്കാൻ ആകു എന്ന് കോച്ച്
Next articleവനിതാ ലോകകപ്പ് ആദ്യ സെമി ഇന്ന്, അമേരിക്കയും ഇംഗ്ലണ്ടും നേർക്കുനേർ