7-1ന് തോറ്റ ഗ്രൗണ്ടിൽ ബ്രസീൽ ഇറങ്ങുന്നു, ആരാധകർക്കേ സഹായിക്കാൻ ആകു എന്ന് കോച്ച്

കോപ അമേരിക്ക സെമി ഫൈനലിൽ ബ്രസീൽ അർജന്റീനയെ നേരിടുന്ന ഗ്രൗണ്ട് ബ്രസീൽ ആരാധകർക്ക് അത്ര നല്ല ഓർമ്മകൾ ഉള്ള സ്റ്റേഡിയമല്ല. 5 വർഷം മുമ്പ് ബ്രസീലിൽ നടന്ന ലോകകപ്പ് സെമി ഫൈനലിന വേദിയായ ബെലോ ഹൊറിസോണ്ടയിലാണ് അർജന്റീന ബ്രസീൽ മത്സരം നടക്കുന്നത്. 2014 ലോകകപ്പിൽ ബ്രസീലും ജർമ്മനിയും ഏറ്റുമുട്ടിയ ഗ്രൗണ്ട്. അന്ന് 7-1നായിരുന്നു ബ്രസീൽ നാണം കെട്ടത്.

എന്നാൽ ഈ ഗ്രൗണ്ടിലെ നാണക്കേട് ബ്രസീൽ മറികടക്കേണ്ടതുണ്ട് എന്ന് പരിശീലകൻ ടിറ്റെ പറഞ്ഞു. ആരാധകർ സഹായിച്ചാൽ അതിന് സാധിക്കും. തങ്ങക്കെ പിന്തുണക്കുന്നവർക്ക് ഒക്കെ സ്റ്റേഡിയത്തിൽ എത്തണമെന്നും ടിറ്റെ പറഞ്ഞു. കോപ അമേരിക്കയിൽ ഭൂരിഭാഗം മത്സരങ്ങൾക്ക് കാണികൾ കുറവായത് സംഘാടകർക്ക് വിമർശനങ്ങൾ ഏൽക്കാൻ കാരണമാകുന്നുണ്ട്.

നാക്കെ വിജയിച്ചാൽ അത് 7-1ന്റെ നാണക്കേടിന് പകരമാവുകയോ, ആശ്വാസമാവുകയോ ചെയ്യില്ല. ഇത് ഒരു പുതിയ മത്സരമാണെന്നും ജയിച്ചേ പറ്റൂ എന്നും ടിറ്റെ പറഞ്ഞു.

Previous articleഹോളണ്ടിലെ ടോപ്പ് സ്കോറർ ഇനി സെവിയ്യയിൽ
Next articleഫീല്‍ഡിംഗില്‍ വിന്‍ഡീസ് അമ്പേ പരാജയമായിരുന്നു