വിരാട് കോഹ്‍ലിയ്ക്ക് ഐസിസിയുടെ വക പിഴ

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെ പെരുമാറ്റ ചട്ട ലംഘനം നടത്തിയതിനു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ‍്‍ലിയ്ക്ക് പിഴ. മത്സരത്തിന്റെ 29ാം ഓവറില്‍ ജസ്പ്രീത് ബുംറയുടെ ഓവറില്‍ അഫ്ഗാന്‍ ബാറ്റ്സ്മാനെതിരെയുള്ള എല്‍ബിഡബ്ല്യു അപ്പീല്‍ നടത്തുന്നതിനിടെയാണ് സംഭവം. പാക് അമ്പയര്‍ അലീം ദാറിന് നേരെ പാഞ്ഞടുത്ത് അപ്പീല്‍ ചെയ്ത വിരാടിന്റെ നടപടിയാണ് ഐസിസിയുടെ പിഴയ്ക്ക് കാരണമായിരിക്കുന്നത്.

ഐസിസി പെരുമാറ്റ ചട്ടത്തില്‍ ലെവല്‍ 1 കുറ്റമാണ് വിരാടിനെതിരെ ചുമ്മത്തിയിരിക്കുന്നത്. 25 ശതമാനം മാച്ച് ഫീസ് ആണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഇതേ ഓവറിലാണ് ജസ്പ്രീത് ബുംറ ഇരട്ട പ്രഹരവുമായി അഫ്ഗാനിസ്ഥാന് ആദ്യ തിരിച്ചടി നല്‍കിയത്.