ഫൈനലില്‍ കോൺവേയ്ക്ക് പകരം സീഫെര്‍ട് കളിക്കുമെന്ന് ന്യൂസിലാണ്ട് നായകന്‍

Timsiefert

ടി20 ലോകകപ്പ് ഫൈനലില്‍ പരിക്കേറ്റ ഡെവൺ കോൺവേയ്ക്ക് പകരം വിക്കറ്റ് കീപ്പിംഗ് ദൗത്യം ടിം സീഫെര്‍ട് ഏറ്റെടുക്കുമെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസൺ. കോൺവേ ഇംഗ്ലണ്ടിനെതിരെ പുറത്തായ ശേഷം ബാറ്റിംഗിൽ കൈ ഇടിച്ച ശേഷം പൊട്ടലുണ്ടായതിനെത്തുടര്‍ന്നാണ് താരത്തിന് ഫൈനൽ നഷ്ടമാകുന്നത്.

ടൂര്‍ണ്ണമെന്റിൽ ഒരു മത്സരത്തിൽ മാത്രമാണ് സീഫെര്‍ട് കളിച്ചിട്ടുള്ളത്. ഐപിഎൽ ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരം മികച്ച ഫോമിലല്ല നിലവിലുള്ളത്.

ഡെവൺ കോൺവേയുടെ നഷ്ടം വളരെ വലുതാണെന്നും ന്യൂസിലാണ്ടിന്റെ മൂന്ന് ഫോര്‍മാറ്റിലെയും താരമാണ് ഡെവൺ എന്നും വില്യംസൺ പറഞ്ഞു. എന്നാൽ താരത്തിന് പകരക്കാരനാകുവാന്‍ കെല്പുള്ളയാളാണ് സീഫെര്‍ട് എന്നും വില്യംസൺ വ്യക്തമാക്കി.

Previous articleഅഭിമാനം ഈ വനിതകൾ, ഈ ക്ലബ്!! ഗോകുലത്തിന് ചരിത്ര വിജയം
Next articleബുംറയുടെ പകുതി കഴിവെങ്കിലും ലഭിച്ചാൽ താന്‍ സന്തോഷവാന്‍ – നവീന്‍ ഉള്‍ ഹക്ക്