ഷാകിബ് അൽ ഹസൻ ഇനി ലോകകപ്പിൽ കളിക്കില്ല

20211031 192843

ബംഗ്ലാദേശിന്റെ സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ പരിക്കേറ്റ് ഐസിസി ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. താരത്തിന് ഹാംസ്ട്രിങ് ഇഞ്ച്വറി ആണ് ഏറ്റിരിക്കുന്നത്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ തോറ്റതോടെ ബംഗ്ലാദേശിന്റെ സെമിയിലെത്താനുള്ള സാധ്യത അവസാനിച്ചുരുന്നു. അതുകൊണ്ട് തന്നെ 34 കാരനായ ഷാക്കിബിന്റെ അഭാവം ബംഗ്ലാദേശിനെ കാര്യമായി ബാധിക്കില്ല.

ടൂർണമെന്റാകെ നിരാശ ആണെങ്കിലും ശ്രീലങ്കയ്‌ക്കെതിരെ രണ്ടു വിക്കറ്റ് നേടിയതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി മാറാൻ ഷാക്കിബിനായിരുന്നു. ടൂർണമെന്റിൽ 34 കാരനായ താരം ഇതുവരെ 40 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്; പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയെയാണ് അദ്ദേഹം മറികടന്നത്

Previous articleകൊറേയയുടെ മാജിക്ക് ഫീറ്റ്, ഇന്റർ മിലാന് തകർപ്പൻ ജയം
Next articleഅഗ്വേറോയുടെ ആരോഗ്യ നില തൃപ്തികരം, കൂടുതൽ പരിശോധനകൾ നടത്തും