കൊറേയയുടെ മാജിക്ക് ഫീറ്റ്, ഇന്റർ മിലാന് തകർപ്പൻ ജയം

ജോക്വിൻ കൊറേയയുടെ മാസ്മരിക പ്രകടനത്തിന്റെ ബലത്തിൽ ഇന്റർ മിലാന് തകർപ്പൻ വിജയം. ഇന്ന് നടന്ന സീരി എ മത്സരത്തിൽ ഉഡിനെസെയെ ആണ് മിലാൻ തോൽപ്പിച്ചത്. സാൻസിരോയിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. രണ്ടു ഗോളുകളും കൊറേയ തന്നെ ആണ് നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 60ആം മിനുട്ടിൽ ആയിരുന്നു കൊറേയയുടെ ആദ്യ ഗോൾ. ബാസ്റ്റോണിയുടെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച് കൊറേയ ഉഡിനെസെ ഡിഫംസിനിടയിലൂടെ കുതിച്ച് കൊണ്ട് ഗോൾ നേടുക ആയിരുന്നു.

68ആം മിനുട്ടിൽ ഡംഫ്രൈസിന്റെ പാസ് സ്വീകരിച്ച് സമാന രീതിയിൽ തന്റെ രണ്ടാം ഗോളും കൊറേയ നേടി. ഈ ഗോൾ ഇന്റർ മിലാന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ചു. ഈ ജയത്തോടെ ഇന്റർ മിലാൻ 11 മത്സരങ്ങളിൽ 24 പോയിന്റുമായി ലീഗിൽ മൂന്നാമത് നിൽക്കുകയാണ്.