അഗ്വേറോയുടെ ആരോഗ്യ നില തൃപ്തികരം, കൂടുതൽ പരിശോധനകൾ നടത്തും

20211031 195014

ഇന്നലെ ബാഴ്സലോണയും അലാവസും തമ്മിലുള്ള മത്സരത്തിന് ഇടയിൽ വെച്ച് ബാഴ്സലോണ സ്ട്രൈക്കർ അഗ്വേറോക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത് വലിയ ആശങ്ക ഉയർത്തിയിരുന്നു. അഗ്വേറോയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പരിശോധനയിൽ അഗ്വേറോയുടെ ഹൃദയമിടിപ്പ് സ്വാഭാവിക നിലയിൽ അല്ല എന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ താരത്തെ കൂടുതൽ വിശദമായ പരിശോധനകൾക്ക് ക്ലബ് അയക്കും.

താരത്തിന് ഇപ്പോൾ അസ്വസ്ഥതകൾ ഒന്നും ഇല്ലായെങ്കിലും അഗ്വേറോ തന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയിൽ ആണെന്നാണ് വാർത്തകൾ. മുമ്പും താരത്തിന് ഇത്തരത്തിൽ നെഞ്ചു വേദനകൾ വന്നിട്ടുണ്ട് എന്നുൻ വാർത്തകൾ വരുന്നു. ഇന്ന് താരത്തെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Previous articleഷാകിബ് അൽ ഹസൻ ഇനി ലോകകപ്പിൽ കളിക്കില്ല
Next articleവമ്പൻ സൈനിംഗുമായി എഫ് സി ഗോവ, യുവതാരം അൻവർ അലിയെ സ്വന്തമാക്കി