പാക്കിസ്ഥാനെതിരെയും ഷാക്കിബ് ഇല്ല

Shakibalhasan

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിലും ഷാക്കിബ് അല്‍ ഹസന്‍ കളിക്കില്ല. ടി20 ലോകകപ്പിൽ ബംഗ്ലാദേശിനായി ഏതാനും മത്സരങ്ങള്‍ കളിച്ച ശേഷം താരം പരിക്ക് മൂലം ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുകയായിരുന്നു.

അതേ സമയം ടി20 പരമ്പരയ്ക്ക് ശേഷമുള്ള ടെസ്റ്റ് പരമ്പരയിൽ താരത്തിന്റെ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗധരി വ്യക്തമാക്കി.

നവംബര്‍ 19, 20, 22 തീയ്യതികളിൽ ബംഗ്ലാദേശിലെ ഷേര്‍-ഇ-ബംഗള നാഷണൽ സ്റ്റേഡിയത്തിലാണ് ടി20 പരമ്പരകള്‍ നടക്കുക. ടെസ്റ്റ് മത്സരങ്ങള്‍ നവംബര്‍ 26, ഡിസംബര്‍ 4 എന്നീ ദിവസങ്ങളിൽ നടക്കും.

Previous article“ഒലെ മികച്ച വ്യക്തി, അദ്ദേഹത്തെ മാത്രം കുറ്റം പറയുന്നത് ശരിയല്ല” – ബ്രൂണോ
Next articleഇന്ത്യയുമായുള്ള ദക്ഷിണാഫ്രിക്കയുടെ മൂന്നാം ടെസ്റ്റ് വേദി മാറി