ഇന്ത്യയുമായുള്ള ദക്ഷിണാഫ്രിക്കയുടെ മൂന്നാം ടെസ്റ്റ് വേദി മാറി

India

ഇന്ത്യയ്ക്കെതിരെ ഡിസംബറിൽ നടക്കുന്ന ഫ്രീഡം ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന്റെ വേദി മാറുമെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്ക. ജനുവദി മൂന്ന് മുതൽ 7 വരെ നടക്കുന്ന അവസാന ടെസ്റ്റ് കേപ് ടൗണിൽ നടക്കുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് അറിയിച്ചത്. നേരത്തെ ജോഹാന്നസ്ബര്‍ഗിലായിരുന്നു മൂന്നാം ടെസ്റ്റ് നടക്കാനിരുന്നത്.

ഡിസംബര്‍ 17ന് ആണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പര്യടനത്തിലെ വേറെ മത്സരങ്ങള്‍ക്കൊന്നും മാറ്റമില്ലെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

Previous articleപാക്കിസ്ഥാനെതിരെയും ഷാക്കിബ് ഇല്ല
Next articleസാവി ഇനി ബാഴ്സലോണ പരിശീലകൻ, ഔദ്യോഗിക പ്രഖ്യാപനം എത്തി