“ഒലെ മികച്ച വ്യക്തി, അദ്ദേഹത്തെ മാത്രം കുറ്റം പറയുന്നത് ശരിയല്ല” – ബ്രൂണോ

Images (24)

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറിന് പിന്തുണ പ്രഖ്യാപിച്ച് ബ്രൂണോ ഫെർണാണ്ടസ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനങ്ങൾക്ക് ഒലെയെ മാത്രം വിമർശിക്കുന്നത് ശരിയല്ല എന്ന് ബ്രൂണോ പറയുന്നു. ഒലെ മികച്ച വ്യക്തിയാണ്. അദ്ദേഹം എത്ര നല്ല മനുഷ്യൻ ആണെന്ന് അദ്ദേഹവുമായി പ്രവർത്തിക്കുന്നവർക്ക് അറിയാം എന്ന് ബ്രൂണോ പറയുന്നു. ഈ ഫലങ്ങളിൽ എല്ലാവർക്കും നിരാശയുള്ളത് മനസ്സിലാക്കാം, പക്ഷെ എല്ലാ കുറ്റവും കോച്ചിനെ പറയുന്ന എളുപ്പമായ കാര്യം മാത്രമണെന്നും അത് ശരിയല്ല എന്നും ബ്രൂണോ പറഞ്ഞു.

താരങ്ങൾ എല്ലാം മെച്ചപ്പെടേണ്ടതുണ്ട്. ഗ്രൗണ്ടിൽ എത്തിയാൽ താരങ്ങൾ മികവ് കാണിക്കേണ്ടതുണ്ട്. പോർച്ചുഗീസ് മിഡ്ഫീൽഡർ പറഞ്ഞു. സിസ്റ്റം പോര എന്ന് പറയാൻ ആർക്കും ആകും എന്നാൽ 4-2-3-1 അവസാന മൂന്ന് വർഷമായി തങ്ങൾ കളിക്കുന്നുണ്ട് എന്നും ബ്രൂണോ പറഞ്ഞു.

Previous articleഇന്ന് മാഞ്ചസ്റ്റർ ഡാർബി, ഒലെയ്ക്ക് നിലനിൽപ്പിന്റെ പോരാട്ടം, പെപിന് പക വീട്ടേണ്ട സമയം!!
Next articleപാക്കിസ്ഥാനെതിരെയും ഷാക്കിബ് ഇല്ല