നൈയിമിനും മുഷ്ഫിക്കുറിനും അര്‍ദ്ധ ശതകം, മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്

Naimmushfiqur

മുഹമ്മദ് നൈയിമിന്റെയും മുഷ്ഫിക്കുര്‍ റഹിമിന്റെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് ബംഗ്ലാദേശ് നേടിയത്.

നൈയിം 52 പന്തിൽ 62 റൺസ് നേടിയപ്പോള്‍ മുഷ്ഫിക്കുര്‍ 37 പന്തിൽ നിന്ന് പുറത്താകാതെ 57 റൺസ് നേടി നിന്നു. ലിറ്റൺ ദാസിനെയും(16), ഷാക്കിബിനെയും(10) വേഗത്തിൽ നഷ്ടമായി 56/2 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിന് തുണയായത് മൂന്നാം വിക്കറ്റിൽ 73 റൺസ് നേടിയ മുഹമ്മദ് നൈയിം – മുഷ്ഫിക്കുര്‍ റഹിം കൂട്ടുകെട്ടാണ്.

Lahirukkumaralitondas

ലിറ്റൺ ദാസിനെ പുറത്താക്കിയ ശേഷം ലഹിരു കുമര താരത്തിനെതിരെ നടത്തിയ പരാമര്‍ശത്തിന് ശേഷം ദാസും തിരിച്ചടിച്ചപ്പോള്‍ മത്സരം കൈയ്യാങ്കളിയിലേക്ക് നീങ്ങുമെന്നാണ് ഏവരും കരുതിയത്. നൈയിമും ദാസും ചേര്‍ന്ന് പവര്‍പ്ലേയ്ക്കുള്ളിൽ 40 റൺസാണ് ഒന്നാം വിക്കറ്റിൽ നേടി ബംഗ്ലാദേശിന് മികച്ച തുടക്കം നല്‍കിയത്.

 

Previous articleഐ എസ് എൽ ക്ലബിന്റെ പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനായി ഖാലിദ് ജമീല്
Next articleവീണ്ടും അവസാനം വിജയം കൈവിട്ട് അറ്റലാന്റ