വീണ്ടും അവസാനം വിജയം കൈവിട്ട് അറ്റലാന്റ

Ruslan Malinovskyi Celebrate 1080x720

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 2-0ന്റെ ലീഡ് കളഞ്ഞ് പരാജയം ഏറ്റുവാങ്ങിയ അറ്റലാന്റ ഇന്ന് സീരി എയിൽ ഉഡിനെസെക്ക് എതിരെയും വിജയം കൈവിട്ട്. ഇഞ്ച്വറി ടൈമിലെ ഒരു ഹെഡറിൽ ആണ് അറ്റലാന്റയ്ക്ക് വിജയം നഷ്ടമായത്. തുടക്കത്തിൽ മലിനവോസ്കി തൊടുത്ത ഒരു റോക്കറ്റ് ഷോട്ട് ആണ് അറ്റലാന്റക്ക് ലീഡ് നൽകിയത്. ഇതിന് 90ആം മിനുട്ടിൽ ബെറ്റോ ഒരു ഹെഡറിലൂടെ മറുപടി നൽകി. അവസാന നിമിഷങ്ങളിൽ അറ്റലാന്റയുടെ കോച്ച് ഗസ്പറെനി ചുവപ്പ് കാർഡ് കാണുകയും ചെയ്തു.

ഈ സമനില അറ്റലാന്റയെ ആദ്യ നാലിന് പുറത്ത് നിർത്തുകയാണ്. അറ്റലാന്റയ്ക്ക് 9 മത്സരങ്ങളിൽ നിന്ന് 15 പോയിന്റാണ് ഉള്ളത്. ഉഡിനെസെ 10 പോയിന്റുമായി 13ആം സ്ഥാനത്ത് നിൽക്കുകയാണ്.

Previous articleനൈയിമിനും മുഷ്ഫിക്കുറിനും അര്‍ദ്ധ ശതകം, മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്
Next articleടി20 ലോകകപ്പിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി ഷാക്കിബ് അല്‍ ഹസന്‍