വിവാദ പരാമര്‍ശം, വിശദീകരണവുമായി ഹെയ്ഡന്‍

Matthewhayden

ഇന്ത്യന്‍ താരങ്ങള്‍ ഐപിഎലില്‍ 130 കിലോമീറ്റര്‍ വേഗതയിലുള്ള പന്തുകള്‍ മാത്രം നേരിട്ട ശേഷം ഷഹീന്‍ അഫ്രീദിയുടെ പേസ് ബൗളിംഗിന് മുന്നിൽ ചൂളിപ്പോയതാണെന്നുള്ള പാക്കിസ്ഥാന്‍ ബാറ്റിംഗ് കോച്ച് മാത്യു ഹെയ്‍ഡന്റെ പരാമര്‍ശത്തിൽ വിശദീകരണവുമായി ഹെയ്ഡന്‍ തന്നെ രംഗത്ത്.

താന്‍ ഐപിഎലിലെ പേസര്‍മാരെ വിലകുറച്ച് കണ്ടതല്ല എന്നും മിക്ക ഫ്രാഞ്ചൈസികള്‍ക്കും മികച്ച പേസര്‍മാരുണ്ടെന്നും ഹെയ്ഡന്‍ പറഞ്ഞു. എന്നാൽ ഷഹീന്‍ അഫ്രീദിയ്ക്ക് പേസും സ്വിംഗും ഉണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ഐപിഎലില്‍ മികച്ച പേസ് ബൗളര്‍മാരുണ്ടേലും സ്വിംഗും പേസും ഒരു പോലെ എറിയുന്ന ബൗളര്‍മാരെ മോഡേൺ ക്രിക്കറ്റിൽ അധികം കാണാനില്ലെന്നാണ് താനുദ്ദേശിച്ചതെന്നും ഹെയ്ഡന്‍ വിശദീകരിച്ചു.

Previous articleമലപ്പുറത്തെ പെനാൾട്ടിയിൽ വീഴ്ത്തി പത്തനംതിട്ടക്ക് മൂന്നാം സ്ഥാനം
Next articleറൊണാള്‍ഡോയ്ക്ക് ആവാമെങ്കിൽ തനിക്കും ആവാം, കൊക്കക്കോള കുപ്പി മാറ്റി ഡേവിഡ് വാര്‍ണര്‍