മലപ്പുറത്തെ പെനാൾട്ടിയിൽ വീഴ്ത്തി പത്തനംതിട്ടക്ക് മൂന്നാം സ്ഥാനം

Picsart 10 26 05.41.46

23ആമത് വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടക്ക് മൂന്നാം സ്ഥാനം. ഇന്ന് രാവിലെ മഹാരാജാസ് കോളേജിൽ വെച്ച് മലപ്പുറത്തെ നേരിട്ട പത്തനംതിട്ട പെനാൾട്ടി ഷൂട്ടൗട്ടിലാണ് വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് 1-1. എന്നായിരുന്നു സ്കോർ. പതിനാലാം മിനുട്ടിൽ അർച്ചനയിലൂടെ മലപ്പുറം ആണ് മുന്നിൽ എത്തിയത്. 69ആം മിനുട്ടിൽ നിഖില പത്തനംതിട്ടക്ക് സമനില നൽകി. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 4-3ന് പത്തനംതിട്ട വിജയിക്കുക ആയിരുന്നു.

നിഖില, ഉണ്ണിമായ, ശ്രീലക്ഷ്മി, ഭാഗ്യശ്രീ എന്നിവർ പത്തനംതിട്ടക്ക് വേണ്ടി പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. ഇനി ഇന്ന് വൈകിയ്യ് ഫൈനലിൽ കോഴിക്കോട് തൃശ്ശൂരിനെ നേരിടും.

Previous articleവിമര്‍ശനങ്ങള്‍ക്ക് മറുപടിയാവണം എന്ന് കരുതി ബാറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല – ഡേവിഡ് വാര്‍ണര്‍
Next articleവിവാദ പരാമര്‍ശം, വിശദീകരണവുമായി ഹെയ്ഡന്‍