ഇത്തരം മികച്ച ടീമുകളുമായി കൂടുതൽ മത്സരങ്ങള്‍ കളിക്കുവാന്‍ സാധിക്കുന്നതിൽ സന്തോഷം – ഗെര്‍ഹാര്‍ഡ്

Namibiagerhard

ടി20 ലോകകപ്പിന്റെ യോഗ്യത റൗണ്ട് കടന്ന് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയ നമീബിയ കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെ വീരോചിതമായി പൊരുതിയ ശേഷം ആണ് 45 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയത്.

പാക്കിസ്ഥാന്റെ വളരെ ഉയര്‍ന്ന നിലവാരമുളള താരങ്ങളാണെന്ന് അറിയാമായിരുന്നുവെന്നു അതിനാൽ തന്നെ ഈ മത്സര പരിചയമെല്ലാം ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് നമീബിയന്‍ ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് എറാസ്മസ്.

ഇത്തരം ടീമുകള്‍ക്കെതിരെ അധികം മത്സരങ്ങള്‍ അസോസ്സിയേറ്റ് രാജ്യങ്ങള്‍ക്ക് കളിക്കാനാകാറില്ല, അതിനാൽ തന്നെ ലോകകപ്പ് പോലുള്ള വേദികളില്‍ ഇത്തരം അവസരം ലഭിയ്ക്കുന്നത് തന്നെ വലിയ കാര്യം ആണെന്നും തുടര്‍ന്നും കൂടുതൽ അവസരങ്ങള്‍ ഇത്തരത്തിൽ അസോസ്സിയേഷന്‍ രാജ്യങ്ങള്‍ക്ക് ലഭിയ്ക്കുമെന്ന് കരുതുന്നുവെന്നും ഗെര്‍ഹാര്‍ഡ് സൂചിപ്പിച്ചു.

Previous articleകോമാൻ പോയതോടെ കൗട്ടീനോയുടെ ബാഴ്സലോണ കാലം അവസാനിക്കുന്നു
Next articleശ്രീലങ്കന്‍ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിൽ – മിക്കി ആര്‍തര്‍