ശ്രീലങ്കന്‍ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിൽ – മിക്കി ആര്‍തര്‍

Srilanka

ശ്രീലങ്കന്‍ ടീം ലോകകപ്പ് സെമിയിൽ കടക്കാതെ പുറത്തായെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഭാവി മികച്ചതാണെന്ന് പറഞ്ഞ് കോച്ച് മിക്കി ആര്‍തര്‍. 2014ലെ ടി20 ചാമ്പ്യന്മാര്‍ യോഗ്യത റൗണ്ട് കളിച്ചാണ് സൂപ്പര്‍ 12ലേക്ക് കടന്നത്.

സെമി ഉറപ്പായില്ലെങ്കിലും ടൂര്‍ണ്ണമെന്റിലുടനീളം ടീം മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ബംഗ്ലാദേശിനോട് വിജയിച്ച് തുടങ്ങിയ ടീമിന് തുടരെ മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ടീം പൊരുതിയ ശേഷമാണ് മുട്ടുമടക്കിയത്.

യുവ താരങ്ങളുടെ പ്രകടനങ്ങള്‍ ആണ് ശ്രീലങ്കന്‍ ടീമിന്റെ പ്രതീക്ഷയെന്ന് മിക്കി ആര്‍തര്‍ പറഞ്ഞു. പരിചയ സമ്പത്ത് കുറഞ്ഞ താരങ്ങള്‍ വലിയ സ്റ്റേജിൽ മികവാര്‍ന്ന പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കൈകളിലാണെന്ന് ആര്‍തര്‍ കൂട്ടിചേര്‍ത്തു.

ശ്രീലങ്കന്‍ ടീമിന്റെ പ്രകടനം ഏവരും ശ്രദ്ധിച്ചതാണെന്നും ഈ യുവതാരങ്ങള്‍ക്ക് സ്ഥിരമായി അവസരം ലഭിച്ചാൽ അവര്‍ ചരിത്രം സൃഷ്ടിക്കുമെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

ഇപ്പോള്‍ പാകിയ വിത്തുകള്‍ അടുത്ത് ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളിൽ മികച്ച പൂക്കളായി മാറുമെന്നും മിക്കി ആര്‍തര്‍ വ്യക്തമാക്കി.

Previous articleഇത്തരം മികച്ച ടീമുകളുമായി കൂടുതൽ മത്സരങ്ങള്‍ കളിക്കുവാന്‍ സാധിക്കുന്നതിൽ സന്തോഷം – ഗെര്‍ഹാര്‍ഡ്
Next articleബാറ്റിംഗ് വേണ്ടെന്ന് വെച്ചത് എന്തെന്ന് വ്യക്തമാക്കി റഷീദ് ഖാന്‍