കോമാൻ പോയതോടെ കൗട്ടീനോയുടെ ബാഴ്സലോണ കാലം അവസാനിക്കുന്നു

20211104 022843

ബാഴ്സലോണയിൽ വലിയ പരാജയം ആയ കൗട്ടീനോ അവസാനം ബാഴ്സലോണ വിടേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്. നേരത്തെ തന്നെ കൗട്ടീനോയുടെ ബാഴ്സലോണയിലെ ഭാവി അനിശ്ചിതാവസ്ഥയിൽ ആയുരുന്നു. എന്നാൽ കോമാൻ പരിശീലകൻ എത്തിയതോടെ താരത്തിന് വീണ്ടും ബാഴ്സലോണയിൽ അവസരങ്ങൾ കിട്ടി തുടങ്ങിയുരുന്നു. എന്നാൽ കോമാൻ ക്ലബ് വിട്ടതോടെ കൗട്ടീനോയുടെ ആ സാധ്യതയും അവസാനിച്ചിരിക്കുക ആണ്.

കോമാൻ പോയതോടെ ബാഴ്സലോണ കൗട്ടീനോയെ വിൽക്കാൻ ഒരുങ്ങുക ആണ്‌. ഇപ്പോൾ കൗട്ടീനോ ആണ് ബാഴ്സലോണയിൽ ഏറ്റവും വലിയ വേതനം വാങ്ങുന്ന താരം. കൗട്ടീനൊയെ ഈ ജനുവരിയിൽ ലോണിൽ അയക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. സമ്മറിൽ താരം ക്ലബ് വിടുകയും ചെയ്യും. പ്രീമിയർ ലീഗ് ക്ലവായ ന്യൂകാസിൽ ആണ് കൗട്ടീനോക്ക് ആയി മുന്നിൽ ഉള്ളത്. ലിവർപൂളിൽ നിന്ന് ബാഴ്സലോണയിൽ വലിയ പ്രതീക്ഷയോടെ ആണ് കൗട്ടീനോ എത്തിയത് എങ്കിലും ഇതുവരെ താരത്തിന് ബാഴ്സലോണ ജേഴ്സിയിൽ തിളങ്ങാൻ ആയിട്ടില്ല.

Previous articleവരാനെ ഒരു മാസത്തോളം കളിക്കില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleഇത്തരം മികച്ച ടീമുകളുമായി കൂടുതൽ മത്സരങ്ങള്‍ കളിക്കുവാന്‍ സാധിക്കുന്നതിൽ സന്തോഷം – ഗെര്‍ഹാര്‍ഡ്