തങ്ങളുടെ മികച്ച ക്രിക്കറ്റ് പുറത്തെടുക്കാനായില്ല, സൂപ്പര്‍ 12 യോഗ്യത നേടാനാകുമെന്ന് മഹമ്മുദുള്ള

Mahmudullah

സ്കോട്‍ലാന്‍ഡിനെതിരെയുള്ള ആറ് റൺസ് തോല്‍വി ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാണ് നല്‍കിയതെങ്കിലും സൂപ്പര്‍ 12ലേക്ക് യോഗ്യത നേടുവാന്‍ തന്രെ ടീമിന് കഴിയുമെന്നാണ് ബംഗ്ലാദേശ് നായകന്‍ മഹമ്മുദുള്ള പറയുന്നത്.

ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കുകയെന്നതാണ് ബംഗ്ലാദേശിന് യോഗ്യതയ്ക്കായി ചെയ്യേണ്ട കാര്യം. ഒമാനും പാപുവ ന്യു ഗിനിയുമാണ് എതിരാളികള്‍. തന്റെ ടീം തങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുത്തില്ലെന്നാണ് ബംഗ്ലാദേശ് നായകന്‍ വ്യക്തമാക്കിയത്.

ഇന്നലെ ബൗളര്‍മാര്‍ മികച്ച രീതിയിൽ പന്തെറിഞ്ഞുവെങ്കിലും ബംഗ്ലാദേശ് ബാറ്റിംഗ് നിര അവസരത്തിനൊത്തുയരാതെ പോയതാണ് ടീമിന്റെ ചേസിംഗ് താളം തെറ്റിച്ചത്.

അവസാന ഓവര്‍ ഒഴികെ ഒരു ഘട്ടത്തിൽ ബംഗ്ലാദേശിന് ബാറ്റിംഗിൽ ആധിപത്യം പുലര്‍ത്താനായിരുന്നില്ല. ടൂര്‍ണ്ണമെന്റിന് മുമ്പുള്ള സന്നാഹ മത്സത്തിലും ടീം ശ്രീലങ്കയോടും അയര്‍ലണ്ടിനോടും പരാജയം ഏറ്റു വാങ്ങിയിരുന്നു.

 

Previous articleഡച്ച് ഓപ്പൺ നിലവിലെ ജേതാവായ ലക്ഷ്യ സെന്നിന് ഫൈനലില്‍ കാലിടറി
Next article“ബാലൻ ഡി ഓർ തന്റെ സ്വപ്നമാണ്, താൻ അതിൽ നിന്ന് ദൂരെയല്ല” – ബെൻസീമ