“ബാലൻ ഡി ഓർ തന്റെ സ്വപ്നമാണ്, താൻ അതിൽ നിന്ന് ദൂരെയല്ല” – ബെൻസീമ

തന്റെ കരിയറിൽ പല പ്രധാന നേട്ടങ്ങളും ഇതിനകം തന്നെ സ്വന്തമാക്കിയ ഫ്രഞ്ച് താരം ബെൻസീമ തനിക്ക് ബാലൻ ഡി ഓർ നേടണം എന്ന് ആഗ്രഹമുണ്ട് എന്ന് വ്യക്തമാക്കി. ബാലൻ ഡി ഓർ എന്നും തന്റെ സ്വപ്നമായിരുന്നു എന്ന് ബെൻസീമ പറയുന്നു. തന്റെ ആരാധനാപാത്രങ്ങൾ ആയ റൊണാൾഡോയും സിദാനും റയൽ മാഡ്രിഡിൽ വന്നാണ് ബാലൻ ഡി ഓർ നേടിയത്. കുട്ടിക്കാലം മുതൽ ബാലൻ ഡി ഓർ നേടണം എന്ന് താൻ ആഗ്രഹിക്കുന്നുണ്ട് എന്നും ബെൻസീമ പറഞ്ഞു.

താൻ എപ്പോഴും ബാലൻ ഡി ഓറിനെ കുറിച്ച് ചിന്തിക്കാറുണ്ട് എന്ന് ബെൻസീമ പറയുന്നു. താൻ ഇപ്പോൾ ബാലൻ ഡി ഓറിൽ നിന്ന് അധികം ദൂരെയല്ല എന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ബാലൻ ഡി ഓർ അവസാന 30ൽ ഇടം നേടിയ ബെൻസീമ ബാലൻ ഡി ഓർ സാധ്യത ലിസ്റ്റിൽ മുന്നിൽ ഉണ്ട്.