ഇന്ത്യന്‍ ആരാധകരും ടീമും ഉറ്റുനോക്കുന്ന മത്സരത്തിനായി ന്യൂസിലാണ്ടും അഫ്ഗാനിസ്ഥാനും, ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍

Afghanistan

ടി20 ലോകകപ്പിൽ ഇന്ത്യയുടെ സാധ്യതകള്‍ നിര്‍ണ്ണയിക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍. ഇന്ന് വിജയം ന്യൂസിലാണ്ടിനാണെങ്കില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും പുറത്താകും. അതേ സമയം അഫ്ഗാനിസ്ഥാന് വിജയം നേടാനായാൽ ഇന്ത്യയ്ക്ക് മികച്ച റൺ റേറ്റിൽ അവസാന മത്സരം ജയിച്ചാൽ സെമി സാധ്യത ഉറപ്പിക്കാനാകും.

മുജീബ് ഉര്‍ റഹ്മാന്‍ തിരികെ ടീമിലേക്ക് വരുന്നു എന്നതാണ് അഫ്ഗാന്‍ ബൗളിംഗിന് കരുത്തേകുന്ന കാര്യം. ന്യൂസിലാണ്ട് നിരയിൽ മാറ്റങ്ങളൊന്നുമില്ല.

അഫ്ഗാനിസ്ഥാന്‍: Hazratullah Zazai, Mohammad Shahzad(w), Rahmanullah Gurbaz, Najibullah Zadran, Gulbadin Naib, Mohammad Nabi(c), Karim Janat, Rashid Khan, Naveen-ul-Haq, Hamid Hassan, Mujeeb Ur Rahman

ന്യൂസിലാണ്ട്: Martin Guptill, Daryl Mitchell, Kane Williamson(c), Devon Conway(w), Glenn Phillips, James Neesham, Mitchell Santner, Adam Milne, Tim Southee, Ish Sodhi, Trent Boult

Previous articleതോയ് സിംഗ് ഇനി റിയൽ കാശ്മീരിനൊപ്പം
Next article‘തുടങ്ങിയിട്ടേ ഉള്ളു, ആഴ്‌സണൽ ഒരു കാരണവശാലും വിൽക്കില്ല’ ~ ജോഷ് ക്രോയെങ്കെ